Movies
ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്ക് ആയതിനു പിന്നാലെ വിശദീകരണവുമായി രേണു സുധി. താൻ ലൈവ് പോയ വീഡിയോ ആണ് ആരോ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നതെന്നും വ്യക്തിപരമായി ആർക്കും അയച്ചു കൊടുത്ത വീഡിയോ അല്ല ഇതെന്നും രേണു സുധി വെളിപ്പെടുത്തി.
‘‘രേണു സുധിയുടെ വീഡിയോ ലീക്ക് ആയെന്ന് പറഞ്ഞ് ഒരുത്തൻ ഇട്ടിട്ടുണ്ട്. ഇവനൊക്കെ സബ്ബിനകത്ത്(സബ്സ്ക്രിപ്ഷൻ) കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് ഇതൊക്കെ പുറത്തുവിടുന്നത്. സത്യം പറഞ്ഞാൽ അതൊരു ലൈവ് ആയിരുന്നു. ഞാൻ ആർക്കും പഴ്സനലി ചാറ്റ് ചെയ്ത് വീഡിയോ അയച്ചു കൊടുത്തതല്ല
ആരും തെറ്റിദ്ധരിക്കരുത്, ഞാൻ ഉച്ചയ്ക്ക് ലൈവ് പോയ വീഡിയോ ആണത്. ഒരുപാട് നാളായി ലൈവ് ചെയ്തിട്ട്, അതുകൊണ്ട് പോയതാണ്. ആ ലൈവ് പോയ വീഡിയോയാണ് ഇവന്മാര് ആസ്വദിച്ചിട്ട്, സ്ക്രീൻഷോട്ട് എടുത്ത് പുറത്തുവിട്ടിരിക്കുന്നത്.
അതേത് നാറികളാണെങ്കിലും, ഇതൊക്കെയാണോ നിന്റെ പരിപാടി. എന്റെ ചുണ്ട് നിങ്ങൾ നോക്ക്, ഇത് പൊട്ടിയിരിക്കുകയാണ്, അത് കാലാവസ്ഥയുടെ പ്രശ്നം കൊണ്ടാണെന്ന് തോന്നുന്നു. ചുണ്ടെല്ലാം പൊട്ടിയിരിക്കുന്നതാണ് ലൈവിൽ വന്ന് കാണിച്ച് തന്നത്.
നീ എന്താ ഓർത്തത്, ഇനി ഞാൻ ലൈവ് പോകില്ലെന്നോ? ഞാൻ ഇനിയും ലൈവ് പോകും, നീ അത് വീണ്ടും സ്ക്രീൻഷോട്ട് എടുത്ത് പുറത്ത് വിടെടാ.’’–രേണു സുധിയുടെ വാക്കുകൾ.
അതേസമയം രണ്ടായിരത്തോളം സബ്സ്ക്രൈബേഴ്സ് ഉള്ള രേണുവിന്റെ ഒരു മാസത്തെ വരുമാനം നാല് ലക്ഷം രൂപയാണ്. 180 രൂപയാണ് രേണു സബ്സ്ക്രിപ്ഷൻ ചാർജായി ഈടാക്കുന്നത്.
Movies
വിവാദങ്ങൾക്കും വാക്പോരുകൾക്കും പിന്നാലെ അനിയനെ കാണാൻ കോട്ടയത്തെ വീട്ടിലെത്തിയ കിച്ചുവിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. അടുത്തിടെ നടന്ന തുറന്നുപറിച്ചുകൾക്കും വിവാദങ്ങൾക്കും ശേഷം കിച്ചു
കോട്ടയത്തുള്ള രേണുവിന്റെ വീട്ടിലേക്കെത്തുന്നത്.
അവിടെ ചെന്ന് കഴിയുമ്പോൾ അവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയില്ല. എന്തായാലും നോക്കാം. നേരത്തെ വിളിച്ച് പറഞ്ഞിട്ടൊന്നുമില്ല. വിളിക്കാതെയാണ് ചെല്ലുന്നത്. അന്നത്തെ സംഭവത്തിനുശേഷം വിളിച്ചിട്ടില്ല. എല്ലാവരുടേയും ചെരുപ്പ് പുറത്ത് കാണുന്നുണ്ട് എന്ന് പറഞ്ഞാണ് കിച്ചു കോട്ടയത്തെ വീടായ സുധിലയത്തിലേക്ക് കയറി ചെന്നത്.
എന്നാൽ ആ സമയം രേണു വീട്ടിൽ ഉണ്ടായിരുന്നില്ല. രേണുവിന്റെ മാതാപിതാക്കളും ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്.
രേണുവിനെ എയർപോട്ടിൽ നിന്നും കൊണ്ടുവരാനായി പോകാൻ തയാറെടുത്ത് നിൽക്കുകയായിരുന്നു എല്ലാവരും. റിഥപ്പനും അതിനായി ഒരുങ്ങി നിന്നിരുന്നു. പിന്നീട് രേണുവിനെ വിളിച്ച് റിഥപ്പനെ കിച്ചുവിനൊപ്പം വിടാനുള്ള സമ്മതം വാങ്ങി.
രേണുവിന്റെ ചേച്ചി രമ്യയുടെ മക്കളായ ലബനോനെയും ലുധിയയെയും റിഥപ്പനൊപ്പം കിച്ചു കൂട്ടിയിരുന്നു. രാത്രിയോടെയാണ് കിച്ചുവും കൂട്ടുകാരും പിള്ളേരുമൊത്തുള്ള ഔട്ടിങ് കഴിഞ്ഞ് തിരികെ വന്നത്.
‘‘ഇവിടെ തന്നെ ഏതെങ്കിലും ഷോപ്പിലൊക്കെ കൊണ്ടുപോയശേഷം തിരികെ കൊണ്ടുവരാമെന്നാണ് കരുതിയത്. റിഥപ്പൻ വിഷമിച്ചിരിക്കുന്നത് കണ്ടതുകൊണ്ട് അമ്മയുടെ പപ്പയെ വിളിച്ച് ചോദിച്ചു. ആദ്യം പപ്പ പറഞ്ഞു നടക്കത്തില്ലെന്ന്.
ഇപ്പോൾ കണ്ടില്ലേ ആ രീതിയിൽ പൊക്കോളൂവെന്ന് പറഞ്ഞു. പിന്നെ അമ്മയെ വിളിച്ച് ചോദിച്ചു. അമ്മ സമ്മതം പറഞ്ഞു. അതുകൊണ്ട് അവനെ കൊണ്ടുപോയി. ഇപ്പോൾ അവൻ ഹാപ്പിയാണെന്ന് തോന്നുന്നു. രമ്യ ചേച്ചി വിളിച്ച് ചോദിച്ചു.
എന്റെ പിള്ളേരെ നീ എവിടെ കൊണ്ടുപോകുന്നടാ എന്നൊക്കെ. റിഥപ്പനെ മാത്രമായി എനിക്ക് ഔട്ടിംഗിന് കൊണ്ടുപോകാൻ പറ്റില്ല. പണ്ട് മുതൽ മൂന്ന് പിള്ളേർക്കുമായി മാത്രമെ ഞാൻ എന്തെങ്കിലും ചെയ്യാറുള്ളു. ആ രീതിയിൽ കൊണ്ടുപോയതാണ്. അഞ്ച് മിനിറ്റ്, പത്ത് മിനിറ്റ് കൂടുമ്പോൾ വിളിക്കുന്നുണ്ടായിരുന്നു അവർ.
റിഥപ്പനെ മാത്രമായി ഞാൻ എങ്ങനെ കൊണ്ടുപോകും?. എന്ത് സാധനം വാങ്ങിയാലും മൂന്ന് പേർക്കും ഞാൻ വാങ്ങാറുണ്ട്. പിള്ളേരെല്ലാം നമ്മുടെ സ്വന്തമല്ലേ. പിള്ളേർക്ക് എന്ത് അറിയാം.... എല്ലാം നിങ്ങളെ കൂടി കാണിക്കാമെന്ന് കരുതിയാണ് വ്ലോഗായി ചെയ്തത്.’’ കിച്ചുവിന്റെ വാക്കുകൾ.
Movies
അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ വീട്ടിലെ പ്രശ്നങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ചകൾ. രേണുവും കൊല്ലം സുധിയുടെ ആദ്യഭാര്യയിലുണ്ടായ മകൻ കിച്ചുവും തമ്മിലുള്ള ചില പ്രശ്നങ്ങൾ ഇരുവരും ചർച്ച ചെയ്യുന്നത് സോഷ്യൽ മീഡിയായിലൂടെയാണ്.
കിച്ചു സുധിയോട് തനിക്ക് യാതൊരു വിയോജിപ്പും പിണക്കവുമില്ലെന്നും രേണു സുധി പറയുന്നത്. ഈ വിവാദങ്ങൾക്കെല്ലാം പുറകിൽ ആരൊക്കെയോ കളിക്കുന്നുണ്ടെന്നും പലരും റീച്ചിനു വേണ്ടി ഇത് ഉപയോഗിക്കുകയാണെന്നും രേണു യൂട്യുബേഴ്സിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
കിച്ചുവിന്റെ വിവാദത്തിൽ എനിക്ക് പറയാനുള്ളത്, കുറച്ച് കടങ്ങളും കുറേ പ്രാരാബ്ധങ്ങളും രണ്ട് മക്കളെയും തന്ന ശേഷമാണ് സുധി ചേട്ടൻ മരണമടയുന്നത്. ഒരു സ്വത്തും തന്നിട്ടില്ല.
എന്നെക്കൊണ്ട് കഴിയുന്ന പോലെ രണ്ട് മക്കളെയും നല്ല പോലെ നോക്കിയിട്ടുണ്ട്. കിച്ചുവിന് 22 വയസായി, പ്രായപൂർത്തിയായ മകനാണ്. അവൻ സ്വന്തമായി സമ്പാദിക്കാറായി, അവന് പറയുന്നത് അവന്റെ അഭിപ്രായങ്ങളും കാര്യങ്ങളുമാണ്.
എനിക്കതിൽ വിയോജിപ്പോ ആരോടും പിണക്കങ്ങളുമില്ല. ഇതിന്റെ പുറകിൽ ആരൊക്കെ കളിച്ചുവെന്നും മാനിപ്പുലേറ്റ് ചെയ്തെന്നും അറിയാം.
എല്ലാവരും റീച്ചിനുവേണ്ടിയാണ് ചെയ്യുന്നത്, ഈ 24ാം തിയതി വരെയും അവനെ ചേർത്തിപിടിച്ചിട്ട് പിന്നെ പെട്ടെന്നെന്താണ് ചേർത്തുപിടിച്ചില്ലെന്നു പറയുന്നത്. അതൊക്കെ വെറുതെയാണ്. എന്നെക്കൊണ്ട് പറ്റുന്നപോലെ നോക്കിയിട്ടുണ്ട്, വളർത്തിയിട്ടുണ്ട്.
അവന് പ്രായപൂർത്തിയായി സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കാം. എനിക്ക് റിഥപ്പനു വേണ്ടി ജീവിക്കണം, ആറ് വയസ്സേ ആയിട്ടുള്ളൂ. സുധിച്ചേട്ടന്റെ രക്തത്തിൽ പിറന്ന എന്റെ രണ്ട് മക്കളാണ് അവർ, അവരെ ഒരിക്കലും തള്ളി പറയില്ല.
ആരാണ് റിഥപ്പനെ കാണാൻ അനുവദിക്കാത്തത്, അങ്ങനെയൊന്നും ഉണ്ടാകില്ല. കിച്ചുവിനെ കുറ്റം പറഞ്ഞവരാണ് ചേർത്തുപിടിക്കുന്നത്. അവർക്കൊക്കെ റീച്ച് ആണ് വേണ്ടത്. കിച്ചു ഇപ്പോൾ സ്വന്തമായി സമ്പാദിക്കുന്നുണ്ട്, സന്തോഷമായി ജീവിക്കട്ടെ.
11 വയസ്സുള്ളപ്പോഴാണ് കിച്ചുവിനെ കിട്ടുന്നത്, 18 വയസുവരെ സുധിച്ചേട്ടനുമുണ്ടായിരുന്നു. അതുപോലെ റിഥപ്പനെയും 18 വയസുവരെ എനിക്കു നോക്കണം.
കിച്ചുവിന്റെ അക്കൗണ്ട് നമ്പർ ഇട്ടിട്ട് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്ന് പറയുമ്പോൾ മനോ വിഷമം ഉണ്ടാകില്ലേ. ആ സ്ക്രീൻ ഷോട്ട് ഞാനായി ആർക്കും കൊടുത്തതല്ല. എന്നെ അറിയുന്നവർ ഞാൻ സഹായിക്കുന്നത് കണ്ടിട്ടുണ്ട്.
ഞാൻ ആരെയും വഴക്കു പറഞ്ഞിട്ടില്ല, തല്ലിയിട്ടുമില്ല. സ്കൂളിൽ പോകാതെ സുധി ചേട്ടന്റെ കൂടെ ഷൂട്ടിനു പോകുന്നതുകൊണ്ടാണ് വഴക്കു പറഞ്ഞത്. അതും സുധിച്ചേട്ടനോടാണ് വഴക്കായി പറഞ്ഞത്. ഇന്നേ വരെ കിച്ചുവിനെ തല്ലിയിട്ടില്ല.
ഈ സംഭവത്തിൽ ഞാൻ ഒരുപാട് തളർന്നുപോയിരുന്നു. സുഹൃത്തുക്കളും വീട്ടുകാരും എനിക്കൊപ്പം നിന്നു. ഞാൻ ആരെയും ക്രൂശിക്കില്ലെന്ന് എന്നെ അറിയാവുന്നവർക്ക് അറിയാം.
സുധി ചേട്ടൻ മരിച്ച ദിവസം പച്ച വെള്ളം ഇറക്കിയിട്ടില്ല. സുധി ചേട്ടന്റെ മൃതദേഹം കൊണ്ടുവരാനും ഞാൻ പോയിട്ടില്ല. ആരാണ് ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിച്ചതെന്ന് കിച്ചുവിനോട് ചോദിക്കണം. ആ സമയത്ത് എന്റെ പപ്പയും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആ ബില്ലിന്റെ കാര്യവും ഞങ്ങൾക്ക് അറിയില്ല.
ഈ വിവാദങ്ങൾക്കു ശേഷം കിച്ചു വിളിച്ചിട്ടില്ല, ഞാൻ വീഡിയോ വരെ ചെയ്തതാണ്. അതിനു മുമ്പ് മിക്ക ദിവസവും വിളിച്ചുകൊണ്ടിരുന്നതാണ്. പ്രഹസനം കാണിക്കാനല്ല ഞാൻ അവനെ വിളിക്കുന്നത്. അത് ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നതുകൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നത്. പിന്നെ സബ്സ്ക്രിപ്ഷൻ ഒരിക്കലും നിർത്താൻ പോകുന്നില്ല. പണം വരുന്ന വഴി ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ? ഞാൻ ജോലി ചെയ്ത് ഉണ്ടാക്കുന്ന പൈസയാണ്.’’രേണു സുധിയുടെ വാക്കുകൾ.
Movies
അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിലേറെയും. കുടുംബത്തിലെ പല അസ്വാരസ്യങ്ങളും തുറന്നുപറിച്ചിലുകളും വലിയ ചർച്ചയിലേയ്ക്കാണ് പോകുന്നത്. ഇപ്പോഴിതാ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി വീണ്ടും ഒരു ലൈവിൽ എത്തിയിരിക്കുകയാണ്.
തന്റെ കുട്ടിക്കാലത്തെ നോവിക്കുന്ന ഓർമ്മകളും സുധിയുടെ വിയോഗത്തിന് ശേഷം അനുഭവിക്കേണ്ടി വന്ന അവഗണനകളും പങ്കുവച്ചുകൊണ്ട് മകൻ കിച്ചു സുധി പുറത്തുവിട്ട വിഡിയോ വൈറലായിരുന്നു.
ഇതോടെ രേണുവിനെതിരെ വലിയ സൈബർ ആക്രമണങ്ങൾ ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ തന്നെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും കിച്ചുവിനെ ആരോ തെറ്റായ വഴിക്ക് നയിക്കുകയാണെന്നുമാണ് രേണു ഇതിന് മറുപടിയുമായെത്തിയത്.
തുടർന്നാണ് കിച്ചു ഇപ്പോൾ വീണ്ടും ലൈവിലെത്തിയിരിക്കുന്നത്. ‘ഹലോ കൂട്ടുകാരെ, എനിക്ക് ഇപ്പോൾ ഒരുപാട് കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ സ്നേഹം കൊണ്ടാണ് അതെന്ന് എനിക്ക് മനസിലാകുന്നുണ്ട്. ഞാൻ ഇപ്പോൾ തികച്ചും സുരക്ഷിതനാണ്, എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല.
എന്റെ പഴയകാലത്തെ ചില കാര്യങ്ങൾ തുറന്നു പറഞ്ഞു എന്നേയുള്ളൂ. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും എന്നെ ഒട്ടും ബാധിക്കുന്ന കാര്യങ്ങളല്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും വ്യക്തമായിട്ടുണ്ടാകുമെന്ന് കരുതുന്നു.
സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ അത്രയധികം മെസ്സേജുകൾ വരുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ലൈവിൽ വന്ന് സംസാരിക്കാമെന്ന് വിചാരിച്ചത്. ഞാൻ ഓക്കെയാണ്.
പുറത്തുവരുന്ന വാർത്തകളൊന്നും എന്നെ അലട്ടുന്നില്ല. പറയേണ്ട കാര്യങ്ങൾ കൃത്യമായി തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ഇനിയും പല വാർത്തകളും വന്നേക്കാം, പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല. ചിലപ്പോൾ ഒരു പെണ്ണിനെ പീഡിപ്പിച്ചെന്ന് പോലും ന്യൂസ് വന്നേക്കാം.
ഇങ്ങനെയൊരു തുറന്നുപറച്ചിൽ നടത്തുമ്പോൾ ഇത്രയും നല്ല പ്രതികരണം ലഭിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരുപാടുപേരുണ്ട്, ആ സ്നേഹം മാത്രം മതി എനിക്ക്. എന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ കാര്യങ്ങളായിരുന്നു അത്. ഞാൻ ഇപ്പോൾ കൊല്ലത്ത് വീട്ടിൽ ആണ് ഉള്ളത്, വീട്ടിൽ സമാധാനമായിരിക്കുന്നു.
എന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ തുറന്നു സംസാരിച്ചിട്ടുണ്ട്. എല്ലാവരുടെയും മെസ്സേജുകൾക്കും കോളുകൾക്കും മറുപടി നൽകാൻ സാധിക്കാത്തതുകൊണ്ടാണ് ഈ ലൈവ്.
ഇനിയും എന്നെക്കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകളും വന്നേക്കാം, ചിലപ്പോൾ മോശമായ രീതിയിലുള്ള വാർത്തകൾ പോലും വന്നേക്കാം. പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോകുന്നില്ല. നിങ്ങൾ തരുന്ന ഈ വലിയ സ്നേഹത്തിന് ഒരുപാട് നന്ദി. ഇത്രയൊക്കെ മതി എനിക്ക്.
നിങ്ങളുടെ പിന്തുണ മതി. എല്ലാവർക്കും റിപ്ലൈ നൽകണം എന്നുണ്ട്, പക്ഷേ അത് പ്രായോഗികമല്ലാത്തതുകൊണ്ടാണ് ഇപ്പോൾ വന്നത്. ആരും എന്നെ ഓർത്ത് വിഷമിക്കേണ്ടതില്ല, ഞാൻ സന്തോഷവാനാണ്. ഇനി അങ്ങോട്ടുള്ള കാര്യങ്ങൾ എങ്ങനെയെന്ന് അറിയില്ല, എങ്കിലും നിങ്ങളുടെ ഈ പിന്തുണ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്താണെങ്കിലും നേരിടാം.
എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറയുന്നു. കൂടുതൽ വിശേഷങ്ങൾ മറ്റൊരു ദിവസം ലൈവിൽ വന്ന് സംസാരിക്കാം. എല്ലാവർക്കും വലിയൊരു നന്ദി.’’കിച്ചു സുധി പറയുന്നു.
Movies
സമൂഹമാധ്യമങ്ങളിൽ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ വിമർശനങ്ങളുമായി രേണു സുധി വീണ്ടും രംഗത്ത്. രേണുവിന്റെ ഒരു സുഹൃത്ത് പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്തുകൊണ്ടാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്.
കുടുംബകലഹങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കാതെ പോകുന്നത് രണ്ടാമത്തെ മകനായ മകൻ ഋതുൽ രാജിനെയാണ് (റിതപ്പൻ) എന്ന കുറിപ്പാണ് രേണു ഷെയർ ചെയ്തത്.
"എല്ലാ അവളുമാരും അവന്മാരും മറക്കുന്ന ഒരു പേര് - റിതപ്പൻ... കൊല്ലം സുധിയുടെ ഇളയ മകൻ. ഈ കുഞ്ഞിന്റെ സമാധാനം കളഞ്ഞപ്പോൾ നിനക്കൊക്കെ അടക്കമായല്ലോ!" എന്നാണു പോസ്റ്റ് പങ്കുവച്ചുകൊണ്ട് രേണു സുധി കുറിച്ചത്.
ഇത് ഋതുൽ രാജ് എന്ന റിതപ്പൻ, സുധിയുടെ ഭാര്യ രേണുവും, നിങ്ങളെല്ലാവരും കൂടെ രേണു വിന്റെ കുറ്റവും കുറവും കിച്ചുവിന്റെ കുറ്റവും കുറവും നിരത്തുമ്പോൾ ആ രണ്ട് കൂടപ്പിറപ്പുകളെ ആണ് അകറ്റിയത്. ആ കുഞ്ഞിന് കിച്ചൂനെ ജീവനാ! തിരിച്ചും, കാശിനു വേണ്ടിയും സ്വയം ജയിക്കാൻ വേണ്ടിയും പലരും പലതും പറയുമ്പോൾ ആ കുഞ്ഞിനെ ആരും ഓർക്കുന്നില്ല. അവന്റെ കൂടെ വീടാ, അവന്റെ കൂടെ അച്ഛനാ സുധി!
ആ ബന്ധം രേണുവിനുണ്ട്, രേണുവിന്റെ പേർസണൽ കാര്യത്തിൽ എത്ര ബന്ധം ഉണ്ടേലും ഞാൻ ഇടപെടാറില്ല. അത് അവരുടെ ഇഷ്ടം. കിച്ചുവിനെ ഒരിക്കൽ കണ്ടിരുന്നു ഡിസംബർ 25ന്, അവരുടെ വീട്ടിൽ വെച്ച്! അമ്മയും മോനും തമ്മിൽ പ്രശ്നവും ഉള്ളതായി കണ്ടില്ല.
റിതപ്പൻ കിച്ചു ചേട്ടായി വരുമ്പോൾ ഒരുപാട് ഹാപ്പി ആണ്. അത് എല്ലാവരും കൂടെ ഇല്ലാതാക്കി. അല്ലാതെ രേണുവിനും കിച്ചുവിനും ഒന്നും സംഭവിച്ചിട്ടില്ല." എന്നാണു രേണുവിന്റെ സുഹൃത്ത് കുറിച്ചത്.
താൻ ഇപ്പോഴും ദുബായിലാണെന്നും വിവാദങ്ങളൊന്നും ഒരു തരത്തിലും തന്നെ ബാധിക്കില്ലെന്നും രേണു പറയുന്നു. ‘‘ഫോണും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല, ഒരു ബന്ധവുമില്ലാത്ത ഒരുപാട് പേര് സമൂഹ മാധ്യമങ്ങളിലൂടെ ചീത്ത വിളിക്കുന്നുണ്ട്. പക്ഷേ ഒരു വിവാദവും എന്നെ ബാധിക്കില്ല. ഞാൻ നല്ല തിരക്കിലാണ്, ഇപ്പോഴും ദുബായിലാണ്. ദൈവം സഹായിച്ച് സാമ്പത്തികമായും നന്നായി മുന്നോട്ടു പോകുന്നു.’’രേണുവിന്റെ വാക്കുകൾ.
Movies
തന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രേണു സുധിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കൊല്ലം സുധിയുടെ മകന് കിച്ചു സുധി. രേണുവുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലെന്നും വല്ലപ്പോഴും പൈസ ചോദിക്കുന്നത് മാത്രമാണ് ആകെയുള്ള ബന്ധമെന്നും കിച്ചു പറയുന്നു.
‘‘ഞാൻ അതിൽ പറഞ്ഞിട്ടില്ല, അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. പിന്നെ അമ്മയുമായുള്ള ഒരു കോൺടാക്റ്റ് എന്താണെന്നു വച്ചാൽ ആകെ എന്തെങ്കിലും പൈസ ചോദിക്കുന്നതു മാത്രമാണ്.
വേറൊരു കോൺടാക്റ്റും ഇല്ല ഞങ്ങൾ തമ്മിൽ. ഇടയ്ക്ക് വല്ലോം വീഡിയോ കോൾ ചെയ്യും. എന്നിട്ട് ആരെയെങ്കിലും ഒക്കെ കാണിച്ചു തരും, എന്നിട്ടു പറയും, ഇപ്പോ തരാടാ, അതേ ഒള്ളൂ കോൺടാക്റ്റ്.’’കിച്ചുവിന്റെ വാക്കുകൾ.
അച്ഛൻ സുധിക്ക് അപകടം പറ്റിയതറിഞ്ഞ് വീട്ടിൽ നിന്നും തിരിച്ചപ്പോൾ കൂടെ ഉണ്ടായിരുന്നവരുടെ പ്രവൃത്തി തന്നെ ഞെട്ടിച്ചിരുന്നുവെന്ന് കിച്ചു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
‘‘കാലിന്റെ വിരല് തൊട്ട് ശരീരം മുഴുവൻ തണുത്തുപോയി. ആ സമയത്ത് എന്തൊക്കെയാ നടന്നതെന്നു പോലും എനിക്കറിയില്ല. ആരൊക്കെയോ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി പൊയ്ക്കൊണ്ടിരിക്കുവാ. അനൂപേട്ടനൊക്കെ ചേർന്ന് എന്നെ കളിപ്പിക്കുവാണോ എന്നൊക്കെ ആ സമയത്ത് ഞാൻ ചിന്തിക്കുന്നുണ്ട്. അവിടെ ചെന്നാലെ ഒരു സമാധാനം കിട്ടൂ. പക്ഷേ ഇവർ കാറിൽ അടിച്ചുപൊളിയാണ്. എനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയില്ല, റിഥപ്പനെ എങ്ങനെ നോക്കും മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നിൽക്കുകയാണ്.
ആ സമയത്താണ് ഇവർ ഫൈവ് സ്റ്റാർ ഹോട്ടലില് കയറി ഭക്ഷണം കഴിക്കുന്നത്. ഒരു തുപ്പലിറക്കാൻ പോലും എനിക്കു പറ്റുന്നില്ല. ഒന്നും മിണ്ടാതെ ഞാനിങ്ങനെ ഇരിക്കുവാണ്. അന്നു തൊട്ട് ഒന്നിനോടും എനിക്ക് ഇപ്പോഴും പ്രതികരിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. ആശുപത്രിയിൽ എത്തുന്നതു വരെ ഇതൊരു പ്രാങ്ക് ആയിരിക്കണേ എന്നു മാത്രമാണ് ആഗ്രഹിച്ചത്.’’കിച്ചുവിന്റെ വാക്കുകൾ.
ഇതോടെ രേണു സുധിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. ഈ വിവാദങ്ങൾക്കിടയിലാണ് രേണു ആ സമയത്ത് തനിക്കൊപ്പമില്ലായിരുന്നുവെന്ന് കിച്ചു വെളിപ്പെടുത്തുന്നത്.
അതേസമയം കിച്ചുവിന്റെ അക്കൗണ്ടിലേക്ക് പൈസ അയയ്ക്കുന്ന ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് കാണിച്ചുകൊണ്ടായിരുന്നു രേണുവിനെ പിന്തുണയ്ക്കുന്ന ആളുകളുടെ രംഗത്തെത്തിയത്. എന്നാൽ തുക എത്രയെന്ന് തുറന്നു കാണിക്കുന്നുമില്ല. രേണു തനിക്ക് പൈസ അയയ്ക്കുന്ന കാര്യം സത്യമാണെന്ന് കിച്ചുവും തുറന്നു പറഞ്ഞിട്ടുണ്ട്.
Movies
കൊല്ലം സുധിയുടെ മകൻ കിച്ചു സുധിയുടെ വെളിപ്പെടത്തലുകളിൽ പ്രതികരിച്ച് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും സുധിയുടെ പേരിൽ വീട് വച്ചുനല്കാന് നേതൃത്വം വഹിച്ചയാളുമായ ഫിറോസ്.
ഇനി കിച്ചു പറയാനിരിക്കുന്നതാണ് അതിഭീകരമെന്നും ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ടെന്നും ഫിറോസ് പറഞ്ഞു.
''ഞങ്ങളുടെ ഒരു പൊട്ട തീരുമാനം ആയിരുന്നു ഇവരുടെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ഒരു വീട് നൽകുക എന്നത്. അതു കൊണ്ട് എന്ത് നേടിയെന്ന് ആർക്കും ഇന്നറിയില്ല.
ചീത്തപ്പേരു കിട്ടി, മനസമാധാനം പോയി, വർക്കുകൾ കുറഞ്ഞു, കുറേ പേർ കളിയാക്കി, കുറേ പേർ തെറി വിളിച്ചു, ഒന്നു രണ്ടു തവണ പരാതിക്കാരൻ ആയി പോലീസ് സ്റ്റേഷനിൽ കയറി, ഒരുപാട് സൗഹൃദങ്ങൾ ചാമ്പലായി പോയി, കുടുംബ ജീവിതത്തിലെ സ്വസ്ഥതവരെ പോയി.
ഇനിയും, ഒരുപാട് കാര്യങ്ങൾ കിച്ചുവിനു പറയാനുണ്ട്, ഇതുവരെ പറഞ്ഞതല്ല പറയാനുള്ളതാണു അതി ഭീകരം. ഇവരുടെ ഈ കരച്ചിൽ പോലും വെറും നാടകീയതയാണ്. ഇടയ്ക്ക് അഭിനയിക്കുന്ന കഥാപാത്രങ്ങളിലെ ചില നിമിഷങ്ങൾ മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു.’’ഫിറോസിന്റെ വാക്കുകൾ.
പൊട്ടിക്കരഞ്ഞുകൊണ്ടുള്ള രേണുവിന്റെ വിഡിയോ പങ്കുവച്ചായിരുന്നു ഫിറോസിന്റെ പ്രതികരണം.
സുധിക്കായി നിർമിച്ചു കൊടുത്ത വീടിനു ചോർച്ചയാണെന്നും വീടു നിർമിച്ചു തന്നവർ ഇപ്പോൾ തിരിഞ്ഞു നോക്കുന്നുമില്ലെന്ന ആരോപണവുമായി രേണു സുധി രംഗത്തുവന്നിരുന്നു.
Movies
ജീവിതത്തിൽ അനുഭവിച്ച വിഷമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി. ബാല്യകാലം മുതൽ നേരിട്ട അവഗണനകളെയും ഒറ്റപ്പെടലിനെയും കുറിച്ചാണ് കിച്ചു സംസാരിച്ചത്.
അച്ഛന് മരിച്ച ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചും അതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം കിച്ചു തുറന്നു പറയുന്നുണ്ട്.
‘‘ഞാനൊരു ഇൻട്രോവേർട്ട് ആണ്. അധികം അങ്ങനെ സംസാരിക്കാനൊന്നും അറിയില്ല, ഈ വിഡിയോ പുറത്തുവരുന്നതോടെ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. എന്റെ ജീവിത കഥയാണ് പറയുന്നത്.
2004ൽ ഞാൻ ജനിക്കുന്നു. ശാലിനി എന്നാണ് എന്റെ സ്വന്തം അമ്മയുടെ പേര്. തൃശൂരാണ് ജനനം. അച്ഛനും അമ്മയും തമ്മിലുള്ള അടിയും വഴക്കുമാണ് കുഞ്ഞിലേ മുതലുള്ള ഓർമ. എന്റെ സ്വന്തം അമ്മ, എനിക്ക് ഒന്നര വയസുള്ളപ്പോൾ വേറൊരാളുടെ കൂടെ പോയി.
പിന്നെയുള്ള ഓർമ, അച്ഛന് സ്കൂട്ടർ എടുത്ത് എവിടെയോ പോകാൻ നിൽക്കുന്നു, അപ്പോ എനിക്കും വരണമെന്നു പറഞ്ഞു. ‘നീ വരണ്ട ഇവിടെ നിന്നോ’ എന്നു പറഞ്ഞു. അച്ഛന്റെ കൂട്ടുകാരന്റെ സ്കൂട്ടറായിരുന്നു. സ്കൂട്ടറും എടുത്ത് പോയത് ആത്മഹത്യ ചെയ്യാനാണ്. നേരെ ഒരു ലോറിയുടെ മുമ്പിൽ ഇടിക്കാൻ പോയി, പക്ഷേ രണ്ട് പേർക്കും ഒന്നും പറ്റിയില്ല. ഒരു കടത്തിണ്ണയുടെ അരികിൽ പോയി ഞങ്ങൾ രണ്ടുപേരും ഇരുന്നു. ഞാൻ കരയുന്നുണ്ട്, അച്ഛന്റെ മുട്ട് മാത്രം മുറിഞ്ഞു. അതൊക്കെയാണ് എന്റെ ആ സമയത്തെ ഓർമകൾ.
പക്ഷേ അച്ഛന്റെയും അമ്മയുടെയും വഴക്കാണ് കൂടുതലും ഓർമയിൽ വരുന്നത്. എനിക്ക് മൂന്ന് വയസുളളപ്പോൾ ഞാനും അച്ഛനും കൊല്ലത്തു വന്നു. പിന്നെ എന്നെ നോക്കുന്നത് വല്യമ്മയായിരുന്നു. അഞ്ചാം ക്ലാസു വരെ അവിടെ ജീവിച്ചു. അതിനിടയ്ക്ക് അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. ആ സമയത്ത് അച്ഛനുമായി യാതൊരു കോണ്ടാക്ടും ഇല്ലായിരുന്നു.
അവരുമായിട്ടും വഴക്ക് തന്നെയായിരുന്നു. അച്ഛൻ എപ്പോഴും വീണ എന്ന അവരുടെ വീട്ടിലായിരിക്കും. വൈകിട്ട് എപ്പോഴെങ്കിലും എന്നെ വന്ന് കാണും. എന്നെ അവർക്ക് ഇഷ്ടമല്ലായിരുന്നു. ഇതൊക്കെ എങ്ങനെ പറഞ്ഞു തരണം എന്ന് അറിയില്ല, എന്റെ മനസ്സിൽ ഉണ്ട് എല്ലാക്കാര്യങ്ങളും, പക്ഷേ അത് നിങ്ങളോടെങ്ങനെ പറഞ്ഞു തരണമെന്ന് അറിയില്ല.
അവിടെയും അടിയാണ്. ആ സമയത്ത് ഓരോ കാര്യങ്ങളും എനിക്ക് തിരിച്ചറിയാൻ തുടങ്ങിയിരുന്നു. വീണ എന്ന ആളുടെയും രണ്ടാം വിവാഹമായിരുന്നു. ആ ബന്ധത്തിൽ അവർക്ക് രണ്ട് പിള്ളേരുമുണ്ടായിരുന്നു. അതൊക്കെ ഞാനറിയുന്നത് കുറേ കഴിഞ്ഞാണ്. ഇതിനിടെ ഞങ്ങളൊരു സ്കൂട്ടർ എടുത്തിരുന്നു. ആ സ്കൂട്ടറിന് പേരെഴുതിയപ്പോഴാണ് ആ കുട്ടികളുടെ പേരാണെന്ന് അറിയുന്നത്.
എന്നെ വേറൊരു തരത്തിലാണ് കണ്ടുകൊണ്ടിരുന്നത്. എന്നോടൊരു വലിയ പ്രശ്നം അവർക്കുണ്ടായിരുന്നു. പക്ഷേ അച്ഛൻ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു, ആ ജീവിതം അങ്ങനെ മുന്നോട്ടുപോയി. ഇനിയുള്ള കാര്യങ്ങളെല്ലാം വ്യക്തമായി എന്റെ മനസ്സിലുണ്ട്.
ഞാൻ ഒറ്റക്കിരുന്നാൽ ആകെ സൈലന്റ് ആണ്. വേടന്റെ പാട്ടുകളാണ് കേൾക്കുന്നത്. അതെല്ലാം എന്റെ ജീവിതവുമായും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഇനി അടുത്ത കഥ പറയാം.
അഞ്ചാം ക്ലാസിലെ അവധിക്കാലം, ഞങ്ങൾ അപ്പോൾ എറണാകുളത്താണ്. കുറേ നാള് അവിടെയായിരുന്നു താമസം. അന്ന് അച്ഛന് ഷൂട്ട് ഒക്കെയുണ്ട്. ഒരുദിവസം വിഡിയോ കോളിൽ, ഇപ്പോള് കാണുന്ന അമ്മ രേണു സുധിയെ കാണുന്നു.
ആ സമയത്ത് അമ്മയുമായി ഭയങ്കര കമ്പനിയായിരുന്നു. സൂപ്പറായിരുന്നു ആ ടൈമിൽ. ഞങ്ങളെ കാണാൻ വന്നു, നല്ല കമ്പനിയായി. പിന്നെ അച്ഛൻ വന്ന് ഒരുദിവസം എന്റെ അടുത്ത് വന്നു ചോദിച്ചു, ‘ഞാൻ കല്യാണം കഴിക്കട്ടെ നിനക്കെന്താണ് പറയാനുള്ളത്’. 2അച്ഛന് ഇഷ്ടമാണോ?’ എന്നു ഞാൻ തിരിച്ചു ചോദിച്ചു. ഇതിനിടയ്ക്ക് വീണയും അച്ഛനുമായി ഡിവോഴ്സ് ആയി. അവർക്ക് പൈസയും കൊടുത്തു.
അങ്ങനെ കൊല്ലത്തെ വീട്ടിൽ വന്ന് രേണുഅമ്മയുടെ കാര്യം സംസാരിച്ച് വിവാഹം കഴിയുന്നു. വിവാഹത്തിനുശേഷം ഞാനും അച്ഛനും അമ്മയും കൊല്ലത്ത് തന്നെയാണ് നിൽക്കുന്നത്.
പക്ഷേ കൊല്ലത്ത് വച്ച് ചെറിയൊരു വഴക്ക് ഉണ്ടായി, അങ്ങനെ ഞങ്ങൾ കോട്ടയത്തേക്ക് മാറുന്നു. ഇനിയാണ് കഥ തുടങ്ങുന്നത്. ആദ്യമൊക്കെ ഭയങ്കര രസമായിരുന്നു. കൊല്ലത്ത് ഉള്ളപ്പോൾ എന്നെ പുറത്തുപോയി കളിക്കാനൊന്നും വിടില്ലായിരുന്നു. കോട്ടയത്ത് വന്നപ്പോൾ എനിക്കു വലിയ സ്വാതന്ത്ര്യം കിട്ടി.
കുറച്ച് കഴിഞ്ഞതോടെ എന്തൊക്കെയോ പ്രശ്നങ്ങളാകുന്നു. എല്ലാവരുടെയും സ്വഭാവത്തിലൊരു മാറ്റം.
ഞാൻ ആ സമയത്ത് കംപ്യൂട്ടറൊക്കെ മേടിച്ചു. റൂമിൽ തന്നെ ഗെയിം കളിയുമായി ഇരിക്കും. ഇതൊക്കെയാണ് ഇതിന്റെയൊക്കെ തുടക്കം. അവിടം തൊട്ടാണ് ഞാന് ഇങ്ങനെ ആകുന്നത്. വേറൊരു കണക്ഷനുമില്ല.
അച്ഛൻ വന്ന് ഇടയ്ക്ക് ഭക്ഷണം തന്നിട്ടു പോകും. ഇടയ്ക്ക് റിഥപ്പൻ റൂമിലേക്കുവരും. അവനെയും മടിയിലിരുത്തി ഗെയിം കളിക്കും.
പിന്നെ കൊറോണ വന്നു. അച്ഛൻ ആ സമയത്ത് ഒരു യൂട്യൂബ് ചാനല് തുടങ്ങി, വെബ് സീരിസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. കുറേ ആർട്ടിസ്റ്റുകളെയും വിളിച്ചിരുന്നു.
പക്ഷേ ലോക്ഡൗൺ വന്നതോടെ അത് നടന്നില്ല. കുറേ കടം വന്നു. ഞാൻ അച്ഛൻ, അമ്മ, റിഥപ്പൻ, അമ്മയുടെ ചേച്ചി, അളിയൻ, അവരുടെ രണ്ട് മക്കൾ, പപ്പ, അമ്മ ഇവരുടെ ഇത്രയും പേരുടെ ചെലവും അച്ഛൻ ഒറ്റയ്ക്കാണ് നോക്കിക്കൊണ്ടിരുന്നത്. നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടാകും.
അച്ഛന്റെയും എന്റെയും ഒരു സ്വഭാവമാണ്, നോ പറയാൻ അറിയില്ല, അതൊരു കൊള്ളാത്ത സ്വഭാവമാണ്. അപ്പുറത്തു നിൽക്കുന്ന ഒരാൾക്ക് വിഷമമാകും എന്നു വിചാരിച്ചാണത്. ഞാനിപ്പോൾ ഓരോ കാര്യം പറയാത്തതും അതുകൊണ്ടാണ്. അങ്ങനെ ഒരു റൂമിൽ മൂന്ന് വർഷം ഇങ്ങനെ ഗെയിം കളിച്ചിരുന്നു. ഇടയ്ക്ക് എന്തോ എനിക്കിങ്ങനെ തോന്നി, ഇതൊക്കെ നിർത്താം, അങ്ങനെ കംപ്യൂട്ടറൊക്കെ വിറ്റ് ഒരു വണ്ടി മേടിച്ചു.
പത്തിൽ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരനുണ്ട്. പിന്നെ അവർക്കൊപ്പം സമയം ചെലവഴിക്കാൻ തുടങ്ങി. ആ സമയത്ത് അച്ഛന്റെ കൈയിൽ നിന്നും കിട്ടുന്ന ആകെ സ്നേഹം പൈസ മാത്രമാണ്. വേറൊരാളുടെ അടുത്തും സംസാരിക്കില്ല. ഇവരുടെ സ്വഭാവവും ഒരുമാതിരിയാണ്, അവിടെ ജോലിക്കു പോകില്ല. അതിന് വഴക്ക്, കുറേ കാര്യങ്ങളുണ്ട്, പക്ഷേ എങ്ങനെ പറയണമെന്ന് അറിയില്ല. അതൊക്കെ കൊണ്ടാണ് എന്റെ കൂടെ ഞാൻ എപ്പോഴും ഒരു കൂട്ടുകാരനെ ഇരുത്തുന്നത്. കൊല്ലത്തുള്ള കൂട്ടുകാർക്കെല്ലാം എന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും അറിയാം.
അങ്ങനെ വീട്ടുകാരുമായി ഒരു കണക്ഷനില്ലാത്ത ജീവിതം, ആ റൂമിലിരുന്ന് ശരിക്കും വട്ടായി പോയിരുന്നു. കൂട്ടുകാരുമൊത്ത് കൂടി മോശം ശീലങ്ങളും തുടങ്ങി.
പക്ഷേ അങ്ങനെ അഡിക്റ്റഡ് ഒന്നുമല്ലായിരുന്നു. ഞാനും അച്ഛനും സംസാരിക്കുന്നതു തന്നെ ഷൂട്ടിനു പോകുമ്പോഴാണ്. ഇങ്ങനെ നിൽക്കുന്ന സമയത്തും കൊല്ലത്ത് വിളിച്ച് ചോദിച്ചിരുന്നു, അവിടെ വന്ന് നിൽക്കട്ടെ എന്ന്. പക്ഷേ അതിനവർ സമ്മതിച്ചില്ല. അങ്ങനെ കോട്ടയത്ത് തന്നെ നിൽക്കേണ്ടി വന്നു.
ഒരു ദിവസം അച്ഛൻ വന്ന് പറഞ്ഞു, ‘ഷൂട്ട് ഉണ്ട്, നീ വരണ്ട അച്ഛനങ്ങ് പൊയ്ക്കോളാം’. എന്നെ ഷൂട്ടിനു കൊണ്ടുപോകുന്നത് അമ്മയ്ക്ക് വലിയ ഇഷ്ടമല്ലായിരുന്നു. അതിനും വലിയ അടി ഉണ്ടായിട്ടുണ്ട്. എന്തോ ആർക്കും എന്നെ ഇഷ്ടമല്ലായിരുന്നു. അങ്ങനെ ശരിക്കും വട്ടായിപ്പോയി. പക്ഷേ അപ്പോഴും എന്റെ വിഷമങ്ങൾ പറയാൻ അപ്പോഴും അച്ഛനെന്ന ഒരാളുണ്ടായിരുന്നു. എന്തൊക്കെ ചെയ്താലും അച്ഛനെ വിളിക്കാം എന്ന ധൈര്യം എനിക്കുണ്ടായിരുന്നു.
അങ്ങനെ ആ ഷൂട്ടിനുപോയ ദിവസം രാത്രി അച്ഛൻ വിളിച്ചിട്ടു പറഞ്ഞു, പിറ്റേദിവസം രാവിലെ നാല് മണിയാകുമ്പം ഞാൻ വരും, ചങ്ങനാശേരിയിൽ നീ വന്നു കൂട്ടണമെന്ന്.
നാല് മണിയായപ്പോൾ വിളിച്ചു, അച്ഛൻ ഫോൺ എടുത്തില്ല, ഞാൻ കിടന്നുറങ്ങി. ഷൂട്ടിനു പോയിട്ടു വരുമ്പോൾ ഉറങ്ങിപ്പോകുന്ന സ്വഭാവം അച്ഛനുണ്ട്. അതുകൊണ്ടായിരിക്കും ഫോണ് എടുക്കാത്തതെന്നോർത്ത് ഞാനും ഉറങ്ങി. രാവിലെ എന്തായാലും അച്ഛൻ വരുമെന്ന് ഓർത്തു.
പെട്ടന്ന് അമ്മ വന്ന് എന്നെ തട്ടി എണീപ്പിച്ചു, അച്ഛന് എന്തോ പറ്റിയെന്നു തോന്നുന്നു വിളിച്ച് നോക്കാൻ പറഞ്ഞു. ഫോൺ പക്ഷേ ഓഫ് ആയിരുന്നു.
അപ്പോഴേക്കും ആളുകളൊക്കെ വരാൻ തുടങ്ങി. ഞാൻ നേരെ അനൂപേട്ടനെ വിളിച്ചു, എന്തോ പറ്റി അച്ഛനെന്നു ചോദിച്ചു. ‘രക്ഷിക്കാൻ പറ്റിയില്ലെടാ, സോറി’ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. എന്തുവാ അനൂപേട്ടാ പറയുന്നതെന്ന്’ ചോദിച്ച് ഞാൻ ഫോൺ എടുത്തെറിഞ്ഞു.
കാലിന്റെ വിരല് തൊട്ട് ശരീരം മുഴുവൻ തണുത്തുപോയി. ആ സമയത്ത് എന്തൊക്കെയാ നടന്നതെന്നു പോലും എനിക്കറിയില്ല. ആരൊക്കെയോ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി പൊയ്ക്കൊണ്ടിരിക്കുവാ.
അനൂപേട്ടനൊക്കെ ചേർന്ന് എന്നെ കളിപ്പിക്കുവാണോ എന്നൊക്കെ ആ സമയത്ത് ഞാൻ ചിന്തിക്കുന്നുണ്ട്. അവിടെ ചെന്നാലെ ഒരു സമാധാനം കിട്ടൂ. പക്ഷേ ഇവർ കാറിൽ അടിച്ചുപൊളിയാണ്. എനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയില്ല, റിഥപ്പനെ എങ്ങനെ നോക്കും മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നിൽക്കുകയാണ്.
ആ സമയത്താണ് ഇവർ ഫൈവ് സ്റ്റാർ ഹോട്ടലില് കയറി ഭക്ഷണം കഴിക്കുന്നത്. ഒരു തുപ്പലിറക്കാൻ പോലും എനിക്കു പറ്റുന്നില്ല. ഒന്നും മിണ്ടാതെ ഞാനിങ്ങനെ ഇരിക്കുവാണ്. അന്നു തൊട്ട് ഒന്നിനോടും എനിക്ക് ഇപ്പോഴും പ്രതികരിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. ആശുപത്രിയിൽ എത്തുന്നതു വരെ ഇതൊരു പ്രാങ്ക് ആയിരിക്കണേ എന്നു മാത്രമാണ് ആഗ്രഹിച്ചത്.
പക്ഷേ പോകുന്ന വഴിക്ക് ഇവർ വാർത്ത വച്ചു, അതിൽ ഞാൻ കണ്ടു. അപ്പോഴും ഇതൊന്നും എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. നേരെ ചെന്ന് അച്ഛനെ കണ്ടു. ആളുകളൊക്കെയുണ്ട്. റൂമിൽ തുണിയിങ്ങനെ മാറ്റി അച്ഛനെ കാണിച്ചു.
അപ്പോള് എനിക്ക് മനസിലായി. എന്തു ചെയ്യണമെന്ന് അറിയില്ല, ഇനി ആരുണ്ട്, ആരെ വിളിക്കും. അങ്ങനെ നിൽക്കുമ്പോൾ അനൂപേട്ടൻ എന്റടുത്ത് വന്നു പറഞ്ഞു, ‘ഡാ അങ്ങോട്ടുള്ള കാര്യങ്ങളെല്ലാം നോക്കിക്കൊള്ളാം, ഇതിന്റെ ചടങ്ങുകളുടെ കാര്യങ്ങളും നോക്കിക്കൊള്ളാമെന്നു പറഞ്ഞു.
ഇതിനിടയ്ക്ക് മൃതദേഹം കൊല്ലത്ത് കൊണ്ടുപോകണമെന്ന് പറഞ്ഞ് പ്രശ്നം നടക്കുന്നു. പക്ഷേ ഈ കാറിലിരുന്നവർ അതിന് സമ്മതിച്ചില്ല. എന്റെ കൈയിൽ നിന്ന് ഫോൺ ഒക്കെ വാങ്ങിച്ചു വച്ചു. അനൂപേട്ടന്റെ അടുത്ത് ഞാൻ കാര്യം പറഞ്ഞു, അങ്ങനെ ആ രാത്രി കൊല്ലത്ത് കൊണ്ടുപോയി കാണിച്ചു. പിന്നെ കോട്ടയത്തേക്കു കൊണ്ടുവന്നു, ചടങ്ങുകളെല്ലാം കഴിഞ്ഞു.
അപ്പോഴാണ് അമ്മയും അച്ഛനും കൂട്ടരും ഒരു ബില്ല് കൊണ്ടുവന്ന് എന്റെ കയ്യിൽ തരുന്നത്. ഒരുലക്ഷത്തിഎൺപതിനായിരം രൂപ, അത് ചാനലുകാരുടെ കൈയില് കൊടുക്കാൻ പറഞ്ഞു.
ഞാൻ അനൂപേട്ടനെ വിളിച്ച് കാര്യം പറഞ്ഞു. ഇതിനൊക്കെ ഒരു ബിൽ ഉണ്ടാക്കി തരാൻ പറഞ്ഞു. അങ്ങനെ ഞാനും ‘മാ’യിലെ ചേട്ടനും ചേർന്ന് ബിൽ ഉണ്ടാക്കി, ആ പൈസ ചാനലുകാർ തന്നു.
എല്ലാം കഴിഞ്ഞ് ഞാൻ ഒറ്റയ്ക്കായി. അച്ഛൻ മരിച്ച സമയത്ത് എല്ലാവര്ക്കും എന്നോട് സ്നേഹമായിരുന്നു. എല്ലാക്കാര്യത്തിനും അവർ ഉണ്ടായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ അതുമില്ല. ഡ്രഗ്സിനോട് ഭയങ്കരമായി അഡിക്ട് ആയി.
രാത്രി ഉറക്കമില്ല, കണ്ണടച്ചാൽ അച്ഛന്റെ മുഖം. അവിടെയാണെങ്കിൽ ഒട്ടും പറ്റുന്നുമില്ല. ഓപ്പൺ കോഴ്സ് എടുത്ത് പ്ലസ് ടുവിനു പഠിക്കുകയാണ്. എന്നെ നിയന്ത്രിക്കാൻ പോലും ആരുമില്ല. രാത്രി മൂന്ന് മണിക്കൊക്കെയാണ് വീട്ടിൽ കയറുന്നത്.
ആരും സംസാരിക്കാനുമില്ല. എല്ലാവരുടെയും ജീവിതത്തിൽ മോശമായ സമയം ഉണ്ടാവില്ലേ, പക്ഷേ ആ സമയം ഞാൻ മനസ്സിലാക്കി. ഇടയ്ക്ക് അച്ഛന്റെ കർമങ്ങൾ ചെയ്യാൻ കൊല്ലത്ത് പോയപ്പോൾ അവരെ ഒരുപാട് മിസ് ചെയ്തു.
അന്ന് അവരങ്ങനെ പറഞ്ഞതുകൊണ്ട് അവിടെ നിന്നോട്ടെ എന്നു ചോദിക്കാൻ എനിക്കും പേടിയായിരുന്നു. എന്റെ വിഷമവും സങ്കടവും പറയാൻ ആരുമില്ല. ഞാനതൊക്കെ മനസിലാക്കി, ആ സമയത്ത് ഒരു ജോലിക്കുപോയി.
ഒരുദിവസം വിഡിയോ കോൾ ചെയ്തപ്പോൾ കൊല്ലത്തെ വല്യമ്മ ഞാൻ ജോലി ചെയ്യുന്നതു കൊണ്ടു. അവർക്കത് ഭയങ്കര വിഷമമായി. അങ്ങനെ വല്യമ്മ പറഞ്ഞു കൊല്ലത്തു വരാൻ, അങ്ങനെയാണ് ഞാൻ കൊല്ലത്തുവരുന്നത്.
ഞാൻ ഇനി കൊല്ലത്തു നിന്നു പഠിക്കുകയാണെന്ന് അമ്മയുടെ വീട്ടുകാരോടു പറഞ്ഞപ്പോൾ അവർക്കൊന്നും പറയാനില്ലായിരുന്നു. അവരെന്നോട് സംസാരിക്കാറേ ഇല്ലായിരുന്നു.
ഇതിനിടയ്ക്ക് വീടുമായി ബന്ധപ്പെട്ടൊരു സംഭവമുണ്ട്. ചാനലുകാർ ആണ് വീടു വച്ചു തരാമെന്നു പറയുന്നത്. നിനക്കും റിഥപ്പനും പറയുന്ന സ്ഥലത്ത് വീട് വച്ചു തരാമെന്ന് അവര് പറഞ്ഞു. അച്ഛനില്ലാത്തെ അവർക്കൊപ്പം നിൽക്കാനേ പറ്റില്ല. പഠനവുമായി ബന്ധപ്പെട്ട് മാറി നിൽക്കാനായിരുന്നു എന്റെ ആഗ്രഹം.
കൊല്ലത്തു വന്നതോടെ നല്ല കാര്യങ്ങൾ സംഭവിച്ചു. എനിക്കു നല്ല കൂട്ടുകാരെ കിട്ടി. ഇവരാണ് എന്നെ കൊണ്ടുപോകുന്നത്. എല്ലാത്തിൽ നിന്നുംമാറാൻ പറ്റി, ആളുകളോട് സംസാരിക്കാൻ തുടങ്ങി, ജീവിതം തന്നെ മാറി.
ഇതാണ് എന്റെ ജീവിത കഥ. കൊല്ലത്ത് നല്ല സന്തോഷത്തോടെ ജീവിക്കുന്നു. അമ്മയും അങ്ങനെ പോകുന്നു. അമ്മ, അമ്മയുടെ കാര്യത്തിനു വിളിക്കും. ആ ഒരു കണക്ഷൻ ഇല്ല ഞങ്ങൾ തമ്മിൽ. ഇനിയും കുറേ കാര്യങ്ങൾ പറയാതെ വിട്ടിട്ടുണ്ട്.
ഓർമ വന്ന കാര്യങ്ങൾ പറഞ്ഞു. ഇപ്പോ ഇതൊക്കെ തുറന്നു പറയാൻ കുറച്ച് കാരണങ്ങളുണ്ട്. എന്റെ കൂട്ടുകാരുടെ അമ്മയെപോലും ഫേസ് ചെയ്യാൻ പറ്റാത്ത ഒരവസ്ഥയായി പോയി. എല്ലാവരും എന്നെ അങ്ങനെയൊരു രീതിയിൽ കാണുന്നു. അതുകൊണ്ടാണ് ഇതെല്ലാം തുറന്നു പറഞ്ഞത്. ഇത്രയും അനുഭവിച്ചല്ലോ, ഇത്രയും കാര്യങ്ങളൊക്കെ പഠിച്ചില്ലേ, ഇനിയും ഒറ്റയ്ക്കു തന്നെ നേരിട്ട് മുന്നോട്ടുപോകും. ജീവിതത്തിൽ നടന്ന ഇരുപത് ശതമാനം മാത്രം കാര്യങ്ങളാണ് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്.’’കിച്ചുവിന്റെ വാക്കുകൾ.
Movies
വനിത ദിനത്തോട് അനുബന്ധിച്ച് നടി മഞ്ജു പത്രോസ് പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു. ഓൺലൈൻ മാധ്യമങ്ങൾ സെലിബ്രിറ്റികളോട് പെരുമാറുന്ന രീതി വളരെ മോശമാണെന്നാണ് വീഡിയോയിൽ മഞ്ജു പറയുന്നത്.
പലപ്പോഴും യൂട്യൂബേഴ്സ് സ്ത്രീകളോട് ഡബിൾ മീനിംഗിലും ബഹുമാനമില്ലാതെയും സംസാരിക്കുന്നത് കാണാറുണ്ട്. എന്നാൽ മറ്റൊരാൾക്ക് നമ്മോട് ഇത്തരം രീതിയിൽ സംസാരിക്കാനുള്ള ധൈര്യം നമ്മളായിട്ട് നൽകരുതെന്നും അവർ പറഞ്ഞു.
അടുത്തിടെ യൂട്യൂബേഴ്സ് ചോദിച്ച ഡബിൾ മീനിംഗ് ചോദ്യത്തെ എതിർക്കാതെ അശ്ലീലം കലർന്ന രീതിയിൽ രേണു മറുപടി പറയുന്ന വീഡിയോ വലിയ ചർച്ചയായിരുന്നു. മഞ്ജു രേണുവിനെയാണ് ഉന്നം വെച്ചതെന്നാണ് സൂചന.
‘എങ്ങനെയും ജീവിക്കാൻ പാടില്ല. വനിതാ ദിനത്തോടനുബന്ധിച്ച് നമുക്ക് സ്വയം ഓർമിപ്പിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ അന്തസ് ആണ്. ആണായാലും പെണ്ണായാലും സ്വന്തം അന്തസ് പണയപ്പെടുത്തിക്കൊണ്ട് നമ്മൾ ജീവിക്കേണ്ടതില്ല. ലോകത്തിന് മുന്നിൽ തലയുയർത്തിപ്പിടിച്ച് തന്നെ നിൽക്കണം.
സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണുന്ന ചില പ്രവണതകൾ ഏറെ വിഷമകരമാണ്. ചില യൂട്യൂബേഴ്സ് സെലിബ്രിറ്റികളോടോ സാധാരണക്കാരോടോ ഒക്കെ മോശം രീതിയിലോ ഡബിൾ മീനിംഗിലോ സംസാരിക്കുന്നത് കാണാറുണ്ട്. എന്നാൽ മറ്റൊരാൾക്ക് നമ്മോട് എങ്ങനെ സംസാരിക്കണം എന്ന കാര്യത്തിൽ കൃത്യമായ ഒരു അതിർവരമ്പ് നിശ്ചയിക്കേണ്ടത് നമ്മൾ തന്നെയാണ്. അത്തരത്തിൽ സംസാരിക്കാനുള്ള ധൈര്യം നമ്മളായിട്ട് ആർക്കും നൽകരുത്.
നമ്മോട് എന്ത് സംസാരിക്കണം, എത്രത്തോളം സ്വാതന്ത്ര്യം എടുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം നമുക്ക് മാത്രമാണ്. അത് ആണായാലും പെണ്ണായാലും. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കണ്ട ഒരു വിഡിയോയിൽ, ഒരു സ്ത്രീ കാറിൽ കയറുമ്പോൾ പുറകിൽ നിന്ന് പരിഹാസരൂപേണ സംസാരിച്ച യൂട്യൂബേഴ്സിനു മറുപടി നൽകാതെ ചിരിച്ചു തള്ളുന്ന കാഴ്ച കണ്ടു.
അതെനിക്ക് വലിയ വിഷമം തോന്നി. അത്തരം സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുക്കരുത് എന്നതാണ് പ്രധാനം. ഒരാൾക്ക് നമ്മളോട് മോശമായി സംസാരിക്കാൻ പേടി തോന്നണം. അത് അവരെ തല്ലിയിട്ടോ വഴക്കിട്ടിട്ടോ ഉണ്ടാക്കേണ്ട പേടിയല്ല, മറിച്ച് നമ്മുടെ പെരുമാറ്റത്തിലൂടെയും ഉറച്ച നിലപാടുകളിലൂടെയും നേടിയെടുക്കേണ്ട ബഹുമാനമാണ്. അതു കുറച്ചുളള സന്തോഷം മതി നമുക്ക്.
നമുക്ക് പിന്നാലെ നമ്മുടെ മക്കളും കുടുംബവുമുണ്ട്. നമ്മളെക്കുറിച്ച് അവർക്ക് അഭിമാനം തോന്നുന്ന രീതിയിലായിരിക്കണം നമ്മുടെ ഓരോ പ്രവർത്തിയും. വഴിയിൽ കൂടി പോകുന്ന ആരായാലും എന്തും സംസാരിക്കാനുള്ള സ്വാതന്ത്യം നൽകരുത്.
സോഷ്യൽ മീഡിയയുടെ ഈ കടന്നുകയറ്റ കാലത്ത്, പരിധിവിട്ട ചോദ്യങ്ങളുമായോ ബഹുമാനമില്ലാത്ത സംസാരവുമായോ ആര് വന്നാലും അവിടെത്തന്നെ തടയാൻ നമുക്ക് സാധിക്കണം.
ഒരാൾ മോശമായി സംസാരിച്ചാൽ പിന്നീട് അത് ആവർത്തിക്കാൻ അയാൾക്ക് ഇടം കൊടുക്കരുത്. ‘എന്നോട് ഈ രീതിയിൽ സംസാരിക്കരുത്’ എന്ന് മുഖത്ത് നോക്കി പറയാനുള്ള ആർജ്ജവം ഓരോ സ്ത്രീയും കാണിക്കണം. കുറച്ചു നേരത്തെ സന്തോഷത്തേക്കാൾ വലുതാണ് നമ്മുടെ ആത്മാഭിമാനം എന്ന് ഉറച്ചു വിശ്വസിക്കുക.
വലിയ രീതിയിലുളള കടന്നു കയറ്റമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾക്ക്. വട കഴിച്ചിട്ടുണ്ടോ എന്ന് യാതൊരു മര്യാദയുമില്ലാതെ ചോദിക്കുമ്പോൾ ആ ചോദ്യം കേട്ട് ആസ്വദിച്ച് മറുപടി പറയുന്നതു കാണുമ്പോൾ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നുന്നു. അതൊരിക്കലും അനുവദിച്ചു കൊടുക്കരുത്.’’ മഞ്ജു പത്രോസ് പറഞ്ഞു.
Movies
തനിക്ക് ഒരു കൂട്ടുവേണമെന്നും അതിനായി മനസ് ആഗ്രഹിക്കുകയാണെന്നും തുറന്നുപറഞ്ഞ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്കിനി ഒരു കൂട്ട് വേണമെന്ന ആഗ്രഹം രേണു പരസ്യമായി പങ്കുവെച്ചത്.
‘‘ഒറ്റയ്ക്കു ജീവിച്ചു മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു.’’ രേണു സുധി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ആഗ്രഹിക്കുന്നത് പോലെയൊരാള് വന്നാല് ഇനിയൊരു വിവാഹം സംഭവിച്ചേക്കുമെന്ന് നേരത്തെ രേണു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല് ഇപ്പോഴത്തെ വീട്ടിലേക്ക് പോവില്ല, അദ്ദേഹത്തിനൊപ്പമായി വേറെയൊരു വീട്ടിലേക്കായിരിക്കും പോവുന്നത്.
അതുപോലെ പേരിലെ സുധിയും മാറ്റും. സുധിച്ചേട്ടനുമായുള്ള വിവാഹ ശേഷമാണ് പേരിനൊപ്പം സുധി എന്ന് ചേര്ത്തത്. ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് പേര് അതുപോലെ നിലനിര്ത്തുന്നത്. ഭാവിയില് അതിലും മാറ്റങ്ങള് വന്നേക്കാമെന്നും രേണു വ്യക്തമാക്കിയിരുന്നു.
Movies
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള രംഗത്ത്. താനും സുധിയും നന്നായിട്ടു ജീവിച്ചുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ വന്നു തങ്ങളുടെ കുടുംബം തകർത്തവളാണ് രേണു എന്നും മരിക്കുന്നതിന് മുൻപ് തന്നെ നേരിട്ട് സുധി ഒരുപാട് കാര്യങ്ങൾ പറഞ്ഞെന്നും വീണ പറയുന്നു.
രേണുവിന്റെ അച്ഛനായ തങ്കച്ചൻ സുധിക്ക് ഒരു സമാധാനവും കൊടുക്കാതിരുന്ന വ്യക്തിയാണെന്നും വീണ പറയുന്നു.
‘‘ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ എനിക്ക് നെഗറ്റീവ് ആയും പോസിറ്റീവ് ആയിട്ടും വരുമെന്ന് എനിക്കറിയാം തമാശ പറയാനായി വന്നതല്ല. എന്റെ പേര് വീണ എസ് പിള്ള. ഇതുവരെ എന്റെ മുഖം കാണിക്കാത്തത് എന്താണ് എന്ന് പലരും ചോദിക്കുന്നുണ്ട്.
കൊല്ലം സുധിയും ഞാനും തമ്മിൽ എന്താണ് പ്രശ്നം എന്നും പലരും ചോദിക്കുന്നുണ്ട്. ഞാൻ കൊല്ലം സുധിയുടെ മുൻ ഭാര്യ ആണ്. ഒരിക്കലും ഇതൊന്നും ഇങ്ങനെ വന്നു പറയണം എന്ന് ആഗ്രഹിച്ചിരുന്നില്ല.
ഞാൻ എന്റെ കുടുംബവുമായി മുന്നോട്ട് പോവുകയാണ്. പക്ഷേ രേണു സുധി എന്നെപ്പറ്റി വളരെ മോശമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് മുൻപൊരു വോയ്സ് മാത്രം ആയി വന്നത്. സുധിയുടെ മകനും അമ്മയും ചേട്ടനും ചേട്ടത്തിയും മക്കളും ഒക്കെ ഉണ്ടല്ലോ, ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് അവർക്ക് വിഷമം ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഞാൻ ഇതുവരെ മിണ്ടാതിരുന്നത്.
പക്ഷേ ഈ രേണു സുധി എന്ന വിവരം കെട്ടവൾ എന്നെ നാറ്റിച്ചു, എന്റെ പേരും വെളിയിൽ വന്നിട്ടുണ്ട്. ഇനി ഞാൻ ആയി ഒന്നും പറയാതിരുന്നിട്ടു കാര്യമില്ല. അതുകൊണ്ടാണ് ഞാനിപ്പോൾ എന്റെ ഐഡിയിൽ ലൈവ് വരുന്നത്.
എന്റെ മുഖം വിരൂപമായതുകൊണ്ടല്ല ഇതുപോലെ വന്നു പറയാത്തത്. കുറച്ചു മാന്യത ഉള്ളതുകൊണ്ടാണ്. ഞാൻ രേണുവിന് ഒരു ചീത്തപ്പേര് ഉണ്ടാക്കണം എന്ന് കരുതിയിട്ടില്ല. പക്ഷേ പുള്ളിക്കാരി പറഞ്ഞുപറഞ്ഞ് അതിരു കടന്നപ്പോള് എനിക്ക് പറയാതിരിക്കാൻ കഴിയില്ല.
ഈ രേണു സുധി എന്ന വ്യക്തി ലോക ഫ്രോഡ് ആണ്. സുധി മരിക്കുന്നതിന് ഒരുവർഷം മുന്നേ സുധിയുടെ ഒരു കാര്യം സംസാരിക്കാൻ ഞാൻ രേണുവിനെ ഫെയ്സ്ബുക്കിൽ ബന്ധപ്പെട്ടു സംസാരിച്ചിട്ടുണ്ട്.
സുധിയോട് അതൊന്നു പറയണം എന്ന് പറഞ്ഞു. അന്ന് വളരെ മാന്യമായിട്ടാണ് അവൾ എന്നോട് സംസാരിച്ചത്. പക്ഷേ അവൾ രണ്ടുദിവസം മുൻപ് ഒരു ഇന്റവ്യൂവിൽ പറഞ്ഞത് കണ്ടു, ഞാൻ അവൾക്ക് മെസെഞ്ചറിൽ കുണുകുണാ മെസേജ് അയച്ചുകൊണ്ടിരിക്കുന്നു, എന്നെക്കുറിച്ച് അവൾക്ക് ഒന്നുമേ അറിയില്ല എന്ന്.
അത് പച്ചക്കള്ളമാണ്, അവൾക്ക് എന്നെ നന്നായി അറിയാം. അവൾ കള്ളംപറയാൻ വേണ്ടി മാത്രമാണ് വായ തുറക്കുന്നത്. ഇവൾ പറയുന്ന കാര്യമൊന്നും ദയവു ചെയ്ത് ആരും വിശ്വസിക്കരുത്.
അവൾക്ക് ആരോടും കടപ്പാടില്ല. ഞാൻ അവളെ കണ്ടു സംസാരിച്ചിട്ടില്ല, പക്ഷേ ഫോൺ ചെയ്തു സംസാരിച്ചിട്ടുണ്ട്. ആദ്യം മെസേജ് അയച്ചു പിന്നീട് വിളിച്ചു സംസാരിച്ചു. പിന്നീട് രേണു എന്നോട് പറഞ്ഞ ഒരു കാര്യം കിച്ചു എന്നെ ആലപ്പുഴ ഒരു കല്യാണത്തിന് കണ്ടിരുന്നു, നിങ്ങൾ കുടുംബമായി എല്ലാവരും ഉള്ളതുകൊണ്ടാണ് വന്നു സംസാരിക്കാത്തത് എന്ന്.
ഞാൻ ചോദിച്ചു അവൻ കാറ്ററിംഗിനു പോകുന്നുണ്ടോ? പോക്കറ്റ് മണിക്ക് വേണ്ടി പോകുന്നതാണ് എന്ന് അവൾ പറഞ്ഞു. പിന്നെ അവൾ പറഞ്ഞു ഞങ്ങളുടെ ജീവിതം കിച്ചു കാരണം നശിക്കുകയാണ് , സുധിക്ക് കിച്ചുവിനോട് ആണ് സ്നേഹം, എന്നെ മൈൻഡ് ചെയ്യാറില്ല, സുധി ഫ്രീ ആകുമ്പോൾ എല്ലാം കിച്ചുവിന്റെ പിന്നാലെ ആണ് എന്നെല്ലാം പറഞ്ഞ് കിച്ചുവിനെപ്പറ്റി വളരെ മോശമായി സംസാരിച്ചു. ഇതൊന്നും ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.
രേണുവിന്റെ അച്ഛൻ തൂങ്ങിച്ചാകാൻ പോകുന്നു എന്നുപറഞ്ഞ് ഇന്നലെ ഒരാൾ വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു, അതിനു കാരണം എന്താണെന്ന് എനിക്കറിയാം. അത് എന്റെ ഫോണിൽ ഉണ്ട്. പക്ഷേ അതൊന്നും ഞാൻ പുറത്തുവിടുന്നില്ല. ഇനിയിപ്പോ എന്നെപ്പറ്റി വളരെ മോശമായി ഇവർ പറയാൻ സാധ്യതയുണ്ട്. പക്ഷേ എനിക്ക് പേടിയില്ല, എനിക്ക് എന്നെ അറിയാവുന്നവരോടു മാത്രം ബോധിപ്പിച്ചാൽ മതി.
ഞാൻ സുധിയുമായി ഒരുമിച്ചു ജീവിക്കുന്ന സമയത്താണ് ഈ രേണു സുധിക്കു മെസേജ് അയക്കുകയും അതു ഞാൻ കാണാനിടയാവുകയും ചെയ്തത്. ഡിസംബർ 15നാണ് ഞാൻ ഇവരുടെ മെസേജ് ആദ്യമായി പിടിക്കുന്നത്. അതിന്റെ അടുത്ത വർഷം ഞങ്ങൾ വേർപിരിഞ്ഞു.
അന്നേ സുധി എന്റെ മനസ്സിൽ നിന്നും ജീവിതത്തിൽ നിന്ന് മരിച്ച ആളാണ്. ഞാൻ അവൾക്ക് കുണുകുണാ മെസ്സേജ് അയയ്ക്കുന്നു എന്ന് അവൾ പറഞ്ഞു. പക്ഷേ നിങ്ങൾ ഒന്ന് മനസിലാക്കണം നന്നായി പോയിക്കൊണ്ടിരുന്ന ഒരു കുടുംബം അടിച്ചു തകർത്ത ഒരാൾക്ക് നമ്മൾ വീണ്ടും വീണ്ടും മെസേജ് അയച്ചുകൊണ്ടിരിക്കുമോ.
അവിടെ നിന്ന് പോയതുകൊണ്ട് എനിക്ക് ഒരു നഷ്ടവും ഉണ്ടായില്ല, കാരണം ഞാനിപ്പോൾ നന്നായി ജീവിക്കുന്നു. അന്നെന്റെ കരിയർ വരെ മോശമായി അതെല്ലാം ഇപ്പോൾ ഞാൻ തിരിച്ചു പിടിച്ചു. അതിലൊന്നും എനിക്ക് സങ്കടമില്ല. കോടതിയിൽ വച്ച് പിരിഞ്ഞപ്പോൾ തന്നെ സുധി എനിക്ക് മരിച്ചുകഴിഞ്ഞു.
ഞങ്ങൾ പിരിഞ്ഞപ്പോൾ ഇതിനെപ്പറ്റി ആരോടും സംസാരിക്കില്ല എന്നൊരു ധാരണ ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു. അത് ഞങ്ങൾ രണ്ടും പാലിച്ചിട്ടുണ്ട്. ഞാൻ ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. അവൾ പറഞ്ഞ ഒരു കാര്യമുണ്ട് ഈ പറയുന്ന സ്ത്രീക്ക് സുധിയിൽ മക്കളൊന്നും ഇല്ലല്ലോ എന്ന്, ഒരാൾ ഒരാളെ വിവാഹം കഴിക്കുന്നത് മക്കൾ ഉണ്ടാകാൻ മാത്രം ആണോ. വിവരം കെട്ട കാര്യം മാത്രമാണ് അവൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്റെ സ്ത്രീത്വത്തെ തന്നെ ചോദ്യം ചെയ്തതുകൊണ്ടാണ് ഞാൻ പോലീസിൽ പരാതി പറഞ്ഞത്.
മരിച്ച ഒരാളെപ്പറ്റി കുറ്റം പറയാൻ എനിക്ക് താല്പര്യമില്ല. കുറെ ആളുകൾ പറയുകയുണ്ടായി കിച്ചുവിന് ഞാൻ ഭക്ഷണം കൊടുത്തിട്ടില്ല എന്നൊക്കെ. കിച്ചു എന്ന മകൻ എന്റെ കൂടെ അല്ല നിന്നത്, അവന്റെ അച്ഛന്റെ വീട്ടിലാണ് നിന്നത്. എനിക്ക് അവനെ നോക്കേണ്ട അവസരം ഉണ്ടായിട്ടില്ല.
അവനെ ഇടയ്ക്ക് കാണാറും സംസാരിക്കാറുമുണ്ടായിരുന്നു. ഇപ്പോൾ ഒരുപാട് വർഷങ്ങളായി അവനെ കണ്ടിട്ട്. ഞാനും സുധിയും നല്ല തിരക്കുള്ള ആർടിസ്റ്റുകൾ ആയിരുന്നു. അതുകൊണ്ടു എനിക്ക് അവനെ ശ്രദ്ധിക്കാനുള്ള സമയം കിട്ടിയിട്ടില്ല.
കാവനാട് പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തിട്ടുണ്ട്. നന്നായിട്ട് പോയിക്കൊണ്ടിരുന്നു ഒരു കുടുംബത്തെ അടിച്ചു തകർത്തവൾക്ക് നമ്മൾ പിന്നെയും പിന്നെയും കുണുകുണാ മെസ്സേജ് അയച്ചുകൊണ്ടിരിക്കുമോ?.
ഈ രേണുവിന്റെ അച്ഛൻ തങ്കച്ചൻ സുധിയെ കുറെ കഷ്ടപ്പെടുത്തിയിട്ടുണ്ട് അതൊക്കെ എനിക്ക് അറിയാം. സുധി ചേട്ടൻ മരിക്കുന്നതിന് മുൻപ് ഞാൻ സുധിച്ചേട്ടനെ കണ്ടിരുന്നു. മെയ് 20ാം തീയതിയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അന്നു എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു, അതൊന്നും ഇപ്പോൾ ഞാൻ പറയുന്നില്ല. അത് തെളിയിക്കാൻ ഇപ്പോൾ സുധി ജീവിച്ചിരിപ്പില്ല.
പക്ഷേ എന്റെ ഭർത്താവിന് അറിയാം, അദ്ദേഹം സുധിച്ചേട്ടനെ കണ്ടിരുന്നു. അന്ന് കുറെ ഞങ്ങൾ സംസാരിച്ചു, അത് എന്നോടൊപ്പം ഉള്ള ആളുകൾക്ക് അറിയാം. അവസാനമായി അന്ന് കാണാൻ കഴിഞ്ഞു. പിന്നെ ഞാൻ അറിയുന്നത് സുധി മരിച്ചു എന്നതാണ്.
പുള്ളിയെപ്പറ്റി ഒരുപാട് പേര് ഇപ്പോൾ പറയുമ്പോൾ എനിക്ക് വിഷമം ഉണ്ട്. ഞാൻ ഇതുവരെ അദ്ദേഹത്തിന് മോശം ആകുന്ന ഒരുകാര്യവും ചെയ്തിട്ടില്ല. മരിച്ചിട്ടും സമാധാനം കിട്ടാത്ത വ്യക്തിയാണ് സുധി ചേട്ടൻ.
അദ്ദേഹത്തിന്റെ ആത്മാവിന് സ്വസ്ഥത കിട്ടട്ടെ. എന്നെ ഫീൽഡിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ആളാണ് അദ്ദേഹം എന്റെ ഗുരുനാഥനാണ്. എന്റെ മുൻ ഭർത്താവ് എന്നതിലുപരി എന്റെ ഗുരുനാഥൻ എന്ന് പറയാനാണ് എനിക്കിഷ്ടം. സുധി ചേട്ടന് ഒരിക്കലും കൊല്ലം വിട്ടുപോകാൻ ആഗ്രഹമില്ലാത്ത ആളാണ്. പക്ഷേ അദ്ദേഹം എങ്ങനെ കോട്ടയത്ത് പോയി എന്ന് അറിയില്ല.
സുധി മരിച്ചിട്ട് ഞാൻ ആ വീട്ടിൽ കയറിയില്ല എന്ന് പറയുന്നുണ്ട്. പക്ഷേ അങ്ങനെ അല്ല, അദ്ദേഹം മരിച്ചപ്പോൾ ഞാൻ പോയി, അദ്ദേഹത്തിന്റെ ബോഡി എടുത്തപ്പോൾ തിരിച്ചു പോയി. ഒരിക്കലും അദ്ദേഹം ജീവിച്ചിരുന്നപ്പോഴോ മരിച്ചപ്പോഴോ അദ്ദേഹത്തിന്റെ പേരിൽ സെലിബ്രിറ്റി ആകാൻ ശ്രമിച്ചിട്ടില്ല.
ഞാൻ പുള്ളിയെ വിറ്റു ജീവിക്കാൻ ആഗ്രഹിച്ചിട്ടില്ല. ഞാൻ ഒരു ആർടിസ്റ്റാണ്. ആ രീതിയിൽ കഷ്ടപ്പെട്ട് ജീവിച്ചു വന്ന ആളാണ്. നാടകങ്ങളും നൃത്തപരിപാടികളും ചെയ്തു ജീവിക്കുന്ന പാവപ്പെട്ട ഒരു കലാകാരിയാണ് ഞാൻ.
സുധി എന്ന വ്യക്തിയും ഞാനുമായുള്ള ബന്ധം വിട്ടപ്പോൾ തന്നെ എനിക്ക് അദ്ദേഹം മരിച്ചുകഴിഞ്ഞു, പിന്നീട് പുള്ളിയുടെ ഒരു കാര്യവും ഞാൻ അന്വേഷിച്ചിട്ടില്ല. സുധിയും ഞാനും അങ്ങോട്ടും ഇങ്ങോട്ടും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഞാൻ അത്യാവശ്യം കുഴപ്പമില്ലാതെ മാന്യമായി ജീവിക്കുന്ന ഒരാളാണ്. ഇതും കൂടി എനിക്ക് എടുത്തു തലയിൽ വയ്ക്കേണ്ട കാര്യമില്ല.’’ വീണ പറയുന്നു.